OPUSLOG

ഒമിക്രോൺ വകബേധം XBB : രാജ്യത്തിന്‌ വലിയ വെല്ലുവിളി

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് അവസാന 7 ദിവസങ്ങൾക്കുള്ളിൽ മഹാരാഷ്ട്രയിൽ പുതിയ കോവിഡ് കേസുകളിൽ 17.7 % വർദ്ധനവാണുണ്ടായിരിക്കുന്നത്. കോവിഡ് സുരക്ഷ പ്രോട്ടോകോൾ പാലിക്കുന്നതിൽ പൊതുജനം വരുത്തുന്ന വലിയ അനാസ്ഥയുടെ ഫലമാണിതെന്ന്, വാർത്താസമ്മേളനത്തിൽ  മഹാരാഷ്ട്ര ആരോഗ്യ വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

ഒക്ടോബർ 3-9 തീയതികളെ അപേക്ഷിച്ച് 10-16  തീയതികൾക്കുള്ളിലാണ്  17.7% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.താനെ, റായ്ഖഡ്, മുംബൈ പ്രവിശ്യകളിലാണ് കേസുകളുടെ എണ്ണം കൂടുന്നത്. ഈ വർദ്ധനവ്, ഒമിക്രോൺ  XBB വകബേധം, രാജ്യത്ത് സ്ഥിതീകരിച്ചതിന് പിന്നാലെ  വന്നത്, വലിയ പ്രതിസന്ധിയിലാണ് മഹാരാഷ്ട്ര ഗവണ്മെന്റിനെ കൊണ്ടെത്തിച്ചിരിക്കുന്നത്.

രാജ്യത്താദ്യമായി കണ്ടെത്തിയ ഈ വകബേധം, തുടർന്ന് വരുന്ന ശൈത്യത്തിലും, ദീപാവലി വേളയിലും വലിയ രീതിയിലുള്ള വ്യാപനമുണ്ടാക്കിയേക്കാമെന്ന താകീതും അധികൃതർ നൽകുന്നു.BA 2.75 വകബേധത്തെ അപേക്ഷിച്ച് പ്രതിരോധസംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവ് XBB വകബേധത്തിനു കൂടുതലാണ്.

സിംഗപ്പൂരിലാണ് ഇതാദ്യമായി സ്ഥിതീകരിക്കപ്പെട്ടത്.ഒമിക്രോൺ BA.2.3.20 വകബേധവും,BQ.1 വകബേധവും ഇതിനൊപ്പം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

അതെ സമയം ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന കേസുകളിൽ BA 2.75 വകബേധത്തിന്റെ അനുപാതം  95% ത്തിൽ നിന്നും 76% ലേക്ക് കുറഞ്ഞതായി വാർത്തകളുണ്ട്. എങ്കിൽ പോലും ചെറിയ ജലദോഷപ്പനിയെ നിസ്സാരമായി കാണരുതെന്നും, ഉടനെ തന്നെ വൈദ്യസഹായം തേടണമെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു. മറ്റ് അസുഖമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം.

രാജ്യത്ത് പുതിയ ഒമിക്രോൺ വകബേധത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തിയതിനെ തുടർന്ന് വിപുലമായ മുന്നൊരുക്കങ്ങളാണ് കേരളത്തിലും നടക്കുന്നത്. XBB, XBB 1 വകബേധങ്ങൾ വേഗത്തിൽ പകരുന്നവയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

എല്ലാവയും അവനവന്റെയും സമൂഹത്തിന്റെയും സുരക്ഷയെ മുൻനിർത്തി മാസ്ക് ധരിക്കുകയും, വേണ്ട മുന്നൊരുക്കങ്ങൾ കൈകൊള്ളുകയും വേണം. പുതിയ വകബേധം ബാധിച്ചവരിൽ  1.8% രോഗികളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യേണ്ടതായി വരും. എന്നാലിപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version