OPUSLOG

നേടാം ഒരു കോടി : സ്പോർട്സ് ക്വിസ്സിലൂടെ

ബുദ്ധിയുള്ളവർ മാത്രം പങ്കെടുക്കുക എന്ന രീതിയിൽ അല്ല  സ്പോർട്സ് ക്വിസ് . പലതരത്തിലുള്ള മത്സരങ്ങൾ വിദ്യാർഥികൾ ഒറ്റയ്ക്ക് നേരിടുമ്പോൾ അതിനൊരു മാറ്റമാണ് ഇതിലൂടെ കാഴ്ച വയ്ക്കുന്നത്.  അതായത് ഒരു സ്കൂളിൽ നിന്ന് 5 ടീമുകൾക്കു വരെ ഇതിൽ പങ്കെടുക്കാം.

ഇന്റർനാഷണൽ ക്വിസ്സിംഗ് അസോസിയേഷൻ ഏഷ്യ ചാപ്റ്ററുമായി ചേർന്ന് സൂപ്പർ സിക്സ് സ്‌പോട്‌സ് തയ്യാറാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്പോർട്സ് ക്വിസാണിത്. നവംബറിലാണ് ഇത് ആരംഭിക്കുന്നത്.

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇതിൽ പങ്കെടുക്കാനുള്ള അവസരം. രണ്ടുപേരുൾപ്പെടുന്ന ടീമാണ് പങ്കെടുക്കേണ്ടത്. പ്രശസ്ത ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്ലെന്റാണ് ക്വിസ് മാസ്റ്ററായി എത്തുന്നത്. വോയിസ് ഓഫ് ക്രിക്കറ്റ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിലുള്ള റെക്കോർഡ് സ്വന്തമാക്കിയ ക്യൂ ഫാക്ടറിയാണ് ഇത് നടത്തുന്നത്. കോഴിക്കോട് വെച്ചാണ് മത്സരം. ഒക്ടോബർ 15 വരെയാണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.

http://www.ultimatesportsquiz.com/ ഈ ലിങ്ക് ഉപയോഗിച്ചാണ് മത്സരത്തിന് രജിസ്റ്റർ ചെയ്യേണ്ടത്.  സ്കൂളിന്റെ അഡ്രസ്സിൽ ആണ് അപേക്ഷിക്കേണ്ടത്.

വിജയികളാകുന്ന സ്കൂളുകൾക്ക്  സമ്മാനത്തുക  ഒരുകോടി അവിടത്തെ സ്പോർട്സ് വികസനത്തിനായി നൽകുന്നു. മാത്രമല്ല, ഫൈനലിലേക്ക് കടക്കുന്ന ടീമുകൾക്ക്  ആകർഷകമായ ഒരു അവസരം കൂടി ഇവർ ഒരുക്കുന്നുണ്ട്. ലോകത്തെവിടെയെങ്കിലും നടക്കുന്ന ഒരു കായിക മത്സരം സൗജന്യമായി കാണാൻ സാധിക്കും. കൂടാതെ ആപ്പിൾ ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള അനവധി സമ്മാനങ്ങളുമുണ്ട്.

വേഗം തന്നെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.  മികച്ച ഒരു അവസരം നഷ്ടപ്പെടുത്താതെ വിജയികളാവുക.

Exit mobile version