OPUSLOG

ഇനി കമ്പിയും മുറുക്കലും വേണ്ട; പല്ല് നേരെയാക്കാം ഇൻവിസിബിൾ അലൈനേറിലൂടെ

പല്ല് പൊന്തിയ, നിര തെറ്റിയ, വിടവ് കാരണം ചിരിക്കാൻ പാടുപെടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ദേ കൊന്ത്രം പല്ലിയെന്നും ജെസിബി വായ എന്നൊക്കെ പറഞ്ഞ് കളിയാക്കുമ്പോൾ കൂട്ടത്തിൽ അവരും കൂടുന്നു. പക്ഷേ  എല്ലാവരെയും പോലെ ആസ്വദിക്കാനും ചിരിക്കാനും അവരും അർഹരാണ് എന്ന് നാം മറക്കരുത്.

പല്ല് കെട്ടുന്നതിന് മുമ്പുള്ള അവസ്ഥയെക്കാൾ മോശമാണ് കമ്പി ഇട്ടതിനു  ശേഷം . അപ്പോഴാണ് അടുത്ത ചോദ്യം ‘എന്നാണ് ഇതിന്റെ വാർപ്പ്’? മറ്റുള്ളവരെ കളിയാക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ഒരു സമൂഹമാണ് നമുക്ക് ചുറ്റിലുമുള്ളത്.  അതുകൊണ്ടുതന്നെ പുതിയ ചികിത്സാരീതികൾ എന്നും കണ്ടെത്തി കൊണ്ടിരിക്കുന്നു. അത്തരത്തിൽ ഒന്നാണ്  പല്ലിന്റെ കാര്യത്തിലും ഫലപ്രദമായിരിക്കുന്നത്.

‘ഇൻവിസിബിൾ അലൈനേർ‘ പേരിൽ തന്നെ ഇൻവിസിബിൾ ആണെന്ന് അറിയാൻ പറ്റുന്നുണ്ട്. അതെ സംഭവം പെട്ടന്നൊന്നും കാണാൻ പറ്റില്ല. ദന്തൽ ചികിത്സാരംഗത്ത്  ഏറ്റവും ആധുനികമായ രീതിയാണിത്. കമ്പികളെക്കാൾ മികച്ച ഫലമാണ് ഇൻവിസിബിൾ അലൈനേർസ് നൽകുന്നത്.

എന്തുകൊണ്ട് ഇൻവിസിബിൾ?
രോഗിയുടെ പല്ലിന്റെയും മോണയുടെയും അളവ് കൃത്യമായി രേഖപ്പെടുത്തിയതിനു ശേഷമാണ് ഈ ക്ലിപ്പ് തയ്യാറാക്കുന്നത്. വളരെ മിനുസമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. പല്ലിന്റെ പുറത്ത് ഒരു ആവരണം പോലെയാണ് ഈ ക്ലിപ്പുകൾ നിൽക്കുക.

സെറ്റ് ഓഫ് ട്രേ(set of tray) എന്നാണ് ഈ ക്ലിപ്പ് സെറ്റിനെ പറയുന്നത്. എത്ര സെറ്റ് ഓഫ് ട്രേ വേണമെന്ന്  പരിശോധനയിലൂടെ ആണ് മനസ്സിലാകുക. രണ്ടാഴ്ചയാണ് ഒരു സെറ്റ് ഉപയോഗിക്കുക.

എല്ലാ തരത്തിലും  പ്രയോജനമാണെങ്കിലും കൂടുതൽ ഉപയോഗ സാധ്യത ഉള്ളത്  എല്ലാ അപ്പോയിന്റ്‌മെന്റിനും എത്താന്‍ കഴിയാത്ത, മെറ്റാലിക് ബ്രേസുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള, ദൂരെ ജോലിയ്ക്കോ പഠിക്കാനോ പോയവർക്കാണ്.

ഉപയോഗിക്കാൻ എളുപ്പം
ഇത് ഉപയോഗിക്കുന്നതിനുള്ള എളുപ്പമാണ് പ്രധാന ആകർഷണം. വേദനയില്ലാതെ തന്നെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ്.മറ്റൊരാകർഷണം എന്തെന്നാൽ 14 വയസ്സ് തൊട്ടുള്ള എല്ലാവർക്കും ഇത് ഉപയോഗിക്കാം എന്നതാണ്.

പല്ലിൽ കമ്പി ഇടുമ്പോൾ ഉള്ള വേദനയും  ചിരിക്കാൻ ഉള്ള ബുദ്ധിമുട്ടും  പ്രകടിപ്പിക്കുന്നവർക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കാവുന്നതാണ് ‘ ഇൻവിസിബിൾ അലൈനേർ ‘. ആഹാരസമയത്തും ബ്രഷ് ചെയ്യുമ്പോഴും ഇത് ഊരിവെക്കാനും സാധിക്കുന്നു. ആയതിനാൽ തന്നെ വായ വൃത്തിയായി സൂക്ഷിക്കാനും എളുപ്പമാണ്.

പല്ലു പൊന്തിയ കാര്യം അറിയാതിരിക്കാൻ ചിരിക്കാതിരിക്കുന്നവരും ഉണ്ട്. കമ്പി ഇടുന്നതിലെ വേദനയും അത് ഊരുന്നത് വരെയുള്ള ബുദ്ധിമുട്ടുകളും ഓർക്കുമ്പോൾ ആണ് ഈ ചിരികൾ മായുന്നത്. കമ്പിയിടാതെ എങ്ങനെ പല്ല് നേരെയാക്കാം എന്ന്  ആലോചനയാണ് എല്ലാവർക്കും. അതിനുള്ള ഉത്തമപരിഹാരമാണ് ഈ ചികിത്സാരീതി.

കൂടിയ ചിലവ്
ഡെന്റിസ്റ്റിന്റെ  നിർദ്ദേശപ്രകാരം ആയിരിക്കണം ഇത് ഉപയോഗിക്കേണ്ടത്  എന്നുകൂടി ശ്രദ്ധിക്കുക. പക്ഷേ, സാധാരണ ജനങ്ങളെ സംബന്ധിച്ച് ഈ ചികിത്സാരീതിയിലെ ചിലവ് കുറച്ചു കൂടുതലാണ്. ഒരൊറ്റ ഇന്‍വിസിബിള്‍ അലൈനേര്‍ പല്ലിന് ഘടിപ്പിക്കാന്‍ ഏകദേശം 357300 രൂപ തൊട്ട് 428760 രുപയോളമാണ് ഡെന്‍ഡിസ്റ്റുകള്‍ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ജനങ്ങൾക്കും ഇത് അനുയോജ്യമല്ല.

Exit mobile version