OPUSLOG

സുഗന്ധത്തിലും മായം : വമ്പൻ വിലക്കുറവിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ ഇത് അനുഭവിക്കാൻ കൂടി തയ്യാറാകുക

പെർഫ്യൂം സുഗന്ധത്തിൽ മുങ്ങികുളിച്ച്  നടക്കുമ്പോൾ ഇടക്ക് വിയർപ്പ് തലപ്പൊക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളു. നിങ്ങൾ വ്യാജ സുഗന്ധത്തിലാണ് സഞ്ചാരിക്കുന്നത്.

പലവിധ കാരണങ്ങൾ കൊണ്ടാണ് സുഗന്ധം നഷ്ടപെടുന്നത് എന്നൊക്കെ പറയാമെങ്കിലും വ്യാജന്റെ സ്വാധീനം വിപണിയിൽ ക്രമേണ കൂടുതലാണ്.

കുറഞ്ഞ വിലയിലൂടെ നേടിയെടുക്കുന്ന പെർഫ്യൂം ബ്രാണ്ടുകളാണ് ഇന്നത്തെ മായിക ലോകം. ആകർഷകമായ ഓഫറുകളോടെ  കാത്തിരിക്കുന്ന വ്യാജന്മാരാണ് ഇന്ന് എല്ലാവരുടെയും കയ്യിലും. ആദ്യം തന്നെ  ഇത് മനസ്സിലാക്കാൻ സാധിക്കാത്തതും വ്യാജന്മാരുടെ  വളർച്ചയ്ക്ക്  സാധ്യത കൂട്ടി.

എന്നാൽ തുടർച്ചയായ ഉപയോഗത്തിലൂടെ  പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഇവർ സമ്മാനിക്കുന്നുണ്ട്. പ്രധാനമായും സുഗന്ധം നീണ്ടുനിൽക്കുന്നില്ല എന്ന പരാതി ധാരാളമായി ഉയർന്നു വരുന്നുണ്ട്. മാത്രമല്ല , പലവിധത്തിലുള്ള  അസ്വസ്ഥതകൾ  ചർമ്മത്തിൽ പ്രകടമാവുകയും  വസ്ത്രത്തിൽ കറപിടിക്കുന്നതും  വ്യാജന്മാരെ തിരിച്ചറിയാൻ സാധിക്കുന്നു.

ഓൺലൈനിൽ വമ്പൻ കിഴിവ്  കാണുന്നതിലൂടെ  എല്ലാവരും അതിലേക്ക് ചായുന്നു. നേരിട്ട് വിശ്വാസമുള്ള ഷോപ്പുകളിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്നതാണ് ഇതിനൊരു പരിഹാരം. ഓൺലൈനിൽ ഇന്നാണെങ്കിൽ  ആമസോൺ പോലുള്ള നിലവാരം കൂടിയ സൈറ്റുകൾ ആശ്രയിക്കാനും ശ്രദ്ധിക്കണം. പ്രൈം സെയിലിലൂടെ ഇവയെ ഓഫറിലൂടെ സ്വന്തമാക്കാനും സാധിക്കും.

വ്യാജനും ഒറിജിനലും തമ്മിൽ യാതൊരുവിധ മാറ്റങ്ങളും പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുകയില്ല. പക്ഷേ അവ തിരിച്ചറിയുന്നത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ തിരിച്ചറിയുമ്പോഴാണ്. വ്യാജ പെർഫ്യൂമുകളുടെ ബോക്സുകളിൽ പേരിൽ വരുന്ന മാറ്റത്തെ പരിശോധിച്ചും  ഇത് കണ്ടെത്താൻ സാധിക്കും.

ഏതൊരു വസ്തുവും ഒറിജിനൽ ആണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള ക്യു ആർ കോഡിന്റെ സാധ്യതയും വിപുലമാണ്.  അതുകൊണ്ട് അത്തരത്തിലുള്ള അന്വേഷണം നടത്തുന്നത്തിലൂടെ വ്യാജനാണോ അല്ലയോ എന്ന്  കണ്ടെത്താനാകുന്നു.

പലവിധ കാരണങ്ങൾ കൊണ്ട് പെർഫ്യൂമിന്റെ സുഗന്ധം നഷ്ടപ്പെടുന്നുണ്ട്. പ്രധാനമായും അമിതമായ ഉപയോഗം ഇതിൽ ഒന്നാണ്. രൂക്ഷഗന്ധത്തിന് ഇടയാക്കുകയും ചുറ്റുമുള്ളവർക്കും അസ്വസ്ഥത പടർത്തുന്നതുമാണ്  ഇതിലൂടെ ലഭിക്കുന്നത്.

പെർഫ്യൂം ഉപയോഗിക്കുന്ന രീതിയിലെ  തെറ്റുകളും ഇതിന് കാരണമാകുന്നു. കുളി കഴിഞ്ഞതിനുശേഷമാണ് പെർഫ്യൂം ഉപയോഗിക്കേണ്ടത്. എങ്കിൽ മാത്രമേ ശരിയായ ഗുണം ലഭിക്കുകയുള്ളൂ. കക്ഷം, പിൻ കഴുത്ത്, കൈ മുട്ടുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായിത് ഉപയോഗിക്കേണ്ടത്.അല്ലാതെ വസ്ത്രത്തിൽ നിറച്ചതുകൊണ്ട്  യാതൊരു പ്രയോജനം ലഭിക്കുന്നില്ല.

ശരീരത്തിലെ  നാച്ചുറൽ ഓയിലുകളുമായി കൂടിച്ചേരുന്നതിലൂടെയാണ്  സുഗന്ധം കൂടുതൽ നിലനിൽക്കുക എന്നുകൂടി മനസ്സിലാക്കണം. ശരീരത്തിൽ ഉപയോഗിക്കുന്ന ലോഷനുകൾ കൂടുതൽ ഗന്ധം ഉള്ളവ ആണെങ്കിൽ  പെർഫ്യൂമിന്റെ സുഗന്ധം  നഷ്ടപ്പെടാനും കാരണമാകുന്നു. നേരിയ ഗന്ധമുള്ള  ലോഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നതിലൂടെ ഇതിനൊരു പരിഹാരം ലഭിക്കും.

കൂടുതൽ ചൂടും  ജലാംശവുമുള്ള ഭാഗങ്ങളിലാണ് പെർഫ്യൂമിനെ സൂക്ഷിച്ചിരിക്കുന്നത് എങ്കിൽ അത് അവിടെ നിന്ന് എടുത്തു മാറ്റാൻ ശ്രദ്ധിക്കുക. കുളിമുറിയിൽ സൂക്ഷിക്കുന്നത്  പെർഫ്യൂമിന്റെ  സുഗന്ധം നഷ്ടപ്പെടാൻ കാരണമാകുന്നു. പെർഫ്യൂമിന്റെ ശരിയായ സുഗന്ധം  ലഭിക്കാൻ  അത് തേച്ചുപിടിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന  ധാരണയും മാറ്റുക.

നിരവധി തെറ്റിദ്ധാരണകളും അവരുടെ മുതലെടുക്കുന്ന വ്യാജന്മാരെയും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെ ചുമതലയാണ്. അതുകൊണ്ടുതന്നെ ശരിയായ ബ്രാൻഡുകൾ യഥാർത്ഥ വില കൊടുത്ത് വാങ്ങാൻ ശ്രദ്ധിക്കണം.  ആമസോൺ പോലെയുള്ള  ഓൺലൈൻ ആപ്പുകളിലൂടെ മികച്ച പെർഫ്യൂം തെരഞ്ഞെടുക്കാനും സാധിക്കുന്നു.

ആമസോണിൽ ഇപ്പോൾ നടക്കുന്ന  ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 60% വരെ   പലവിധ വസ്തുക്കൾക്കും  ഓഫറുകൾ നിലവിലുണ്ട്. പെർഫ്യൂമുകളുടെ കാര്യത്തിലും ഈ ഓഫർ നിലനിൽക്കുന്നുണ്ട്. വ്യാജന്മാരുടെ കൂട്ടത്തിൽ കുടുങ്ങാതെ ബ്രാൻഡുകൾ സ്വരുക്കൂട്ടുന്നതിന് പറ്റിയ അവസരമാണ് ആമസോണിലൂടെ കൈവന്നിരിക്കുന്നത്.

Exit mobile version