OPUSLOG

സഞ്ജു വി സാംസൺ ഇന്ത്യൻ വൈസ് – ക്യാപ്റ്റനാകുമെന്ന് അഭ്യൂഹങ്ങൾ

ഒക്ടോബർ 6 ന് നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മലയാളി ക്രിക്കറ്റ്‌ താരം സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിന്റെ വൈസ് – ക്യാപ്റ്റനായെക്കുമെന്ന് വാർത്തകൾ. ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയ്ക്ക് പുതിയ കോച്ചിനെയും സ്കിപ്പർമാരെയും നിയോഗിക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 28 ന് തിരുവനന്തപുരത്ത് തുടങ്ങുന്ന മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 ക്ക് ശേഷമാണ് 50ഓവർ പരമ്പര. മുൻനിര താരങ്ങളെല്ലാവരും തന്നെ 2022 ടി20 ലോകകപ്പിന് വേണ്ടി തയ്യാറെടുക്കുന്നതിനാൽ, ഏകദിന പരമ്പര്ക്കായുള്ള സ്പെഷ്യലിസ്റ്റ് ടീമിനെ ശിഖർ ധവാനായിരിക്കും നയിക്കുന്നത്.

ഒക്ടോബർ 6ന് ലക്നൗവിലും 9 ന് റാഞ്ചിയിലും,11 ന് ഡൽഹിയിലുമായി 3 മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. സിംബാബ്വേയ്ക്കെതിരെ 3-0 ന് ഇന്ത്യ ജയിച്ച ഏകദിനപരമ്പരയിൽ, 27- കാരനായ  സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു.

29,74,54 എന്നീ സ്കോറിലൂടെ ന്യൂസിലൻഡ് എ ടീമിനെതിരെ 3-0ന് ഇന്ത്യയെ വിജയിപ്പിച്ചതുംസഞ്ജുവിന് തുണയായി. ഈ മത്സരത്തിൽ ബാറ്റു ചെയ്യാനെത്തിയ സഞ്ജുവിനെ വലിയ കരഘോഷത്തോടെയാണ് ചെന്നൈ എംഎ സ്റ്റേഡിയം സ്വീകരിച്ചത്.

കരിയറിൽ പല തവണ തന്റെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും, വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ താരമാണ് സഞ്ജു. വി. സാംസൺ. ഇംഗ്ലണ്ട് പര്യടന ടീമിൽനിന്നും, വെസ്റ്റ് ഇൻഡീസിനെതിരായ ടീമിൽനിന്നും, 2022 ടി20  ലോകകപ്പ് ടീമിൽനിന്നും തഴയപ്പെട്ടത് താരത്തിനെയെന്ന പോലെ മലയാളികളെയും വിഷമിപ്പിച്ചിരുന്നു.

ഇതു വരെ 7 ഏകദിനങ്ങളിലും 16 ടി20കളിലും ഇന്ത്യയെ പ്രതിനിധീകരിച്ച സഞ്ജുവിന്റെ ഏട്ടാമത് ഏകദിനമാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ളത്.

ഇതിനുപുറമെ ബാറ്റർ രജത്  പട്ടീദാർ  ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലൂടെ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയും വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട്‌ ചെയ്തു. ഏകദിന പരമ്പരയ്ക്കു വേണ്ടിയുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ടെംബ ബാവുമയാണ് നയിക്കുന്നത്.

ക്വിന്റൻ ഡീകോക്കാണ് ഡെപ്യൂട്ടി. റീസ ഹെൻഡ്രിക്സ്, ഹൈന്റിച് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുംഗി എൻഗിടി, ആന്റിക് നോർട്യ, വെയ്ൻ പാർനൽ, ജാനേമൻ മാലൻ, ആൻഡിലെ പെഹ്‌ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗീസോ റബാദ, തബരേസ്  ഷംസി എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.

Exit mobile version