OPUSLOG

ഇനി വേണ്ട മാസ്ക് ; കോവിഡ് നിയന്ത്രണങ്ങൾ വെട്ടികുറച്ച് യുഎഇ രംഗത്ത്

അബുദാബി : കോവിഡ് 19 നെ തുടർന്ന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ഒരു മേഖലയാണ് യുഎഇ. കോവിഡ്  പോസിറ്റീവ് കേസുകളിലെ കുറഞ്ഞുവരുന്ന അനുപാതത്തെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ഇനിമുതൽ  രോഗം ബാധിച്ചവർക്ക് ഐസൊലേഷൻ  5 ദിവസത്തേക്ക്  ചുരുക്കി. അടുത്ത് ഇടപഴകുന്നവർക്ക്  കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതിയാകും.

പൊതുവിടങ്ങളിലെ മാസ്ക് ഉപയോഗം വേണ്ട എന്ന് യുഎഇ. ആശുപത്രികൾ, ആരാധനാലയങ്ങൾ, പൊതുയാത്ര സംവിധാനങ്ങൾ  എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാണ്. ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല.

ഫെഡറൽ സർക്കാർ വകുപ്പ് ഓഫീസുകളിലേയ്ക്കും മിക്ക പൊതു സ്ഥലങ്ങളിലേയ്ക്കും പ്രവേശിക്കുന്നതിന് അൽ ഹൊസ്‌ൻ ആപ്പിലെ പാസ് നിലനിൽക്കും. ഇത് നിലനിർത്താൻ ഓരോ 30 ദിവസത്തിലും  കോവിഡ് ടെസ്റ്റ്  നെഗറ്റീവായിരിക്കണം.

അടച്ചിട്ട  പൊതുവിടങ്ങളിൽ എല്ലായിടത്തും മാസ്ക്ക് ധരിക്കേണ്ടതില്ലെന്നും  അധികൃതർ. ഈ മാസം 28 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നു യുഎഇ ക്രൈസിസ് അതോറിറ്റി അറിയിച്ചു.

പ്രായഭേദമന്യേ  നിയന്ത്രണത്തിൽ ചില മാറ്റങ്ങൾ പ്രകടമാണ്. അതായത് പ്രായമായവരും  നിശ്ചയദാർഢ്യമുള്ളവരുമായി അടുത്ത് ഇടപഴകുന്നവർ പിസിആർ നടത്തണം. ഇവരുടെ  ആരോഗ്യസ്ഥിതിയെ കണക്കിലെടുത്താണ് ഈ നിയന്ത്രണം.

മാറ്റങ്ങൾ ഈവിധം :

 ടെലിവിഷൻ പരിപാടിയിലൂടെയാണ് തീരുമാനം അറിയിച്ചത്. നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസെമ)യുടെ തീരുമാനങ്ങൾ സാധാരണയായി അബുദാബി മാത്രമാണ് സ്വീകരിക്കേണ്ടത്. എന്നാൽ മറ്റു മേഖലകളിലും ഇവ പ്രാബല്യത്തിൽ വരുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു.

മിക്ക കോവിഡ് സുരക്ഷാ നിയമങ്ങളും നിയന്ത്രണവിധേയമായതിനെ തുടർന്നാണ്  ഇത്തരമൊരു നടപടി യുഎഇ കൈകൊണ്ടിരിക്കുന്നത്.

Exit mobile version