OPUSLOG

കേരളത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടു 6 ജില്ലകളിൽ ഓറഞ്ച് അലെർട്, കേരളം വീണ്ടും മഴക്കെടുതിയിലേക്ക്

കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. തെക്കൻ കേരളത്തിലെ മഴക്കെടുതികൾ അതിരൂക്ഷമാണ്. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 30,31 സെപ്റ്റംബർ 1,2,3 എന്നീ തിയ്യതികളിലാണ് ഓറഞ്ച് അലെർട് പറഞ്ഞിട്ടുള്ളത്. എന്നാൽ കടുത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയിട്ടുണ്ട്. അതിനാൽ എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

കൊല്ലം-എറണാകുളം മെമു ത്രിപ്പൂണിത്തറയിൽ സേവനം അവസാനിപ്പിച്ചു. ഇതുപോലെ മംഗള എക്സ്പ്രസ്സും എറണാകുളം ടൗണിൽ സർവീസ് അവസാനിപ്പിച്ചു. ദീർഘദൂര ട്രെയിനുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നേരിടുന്നു.

അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടുത്ത മാർഗ നിർദ്ദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്. കൊച്ചിയിൽ വെള്ളം പൊങ്ങി തുടങ്ങി. മഴ അമിതമായ ജില്ലകളിൽ കണ്ട്രോൾ റൂം സേവനം ലഭ്യമാണ്.

Exit mobile version