OPUSLOG

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ തല്ലുമാല പാട്ടിന്റെ ഹിറ്റ് കഥ

ടോവിനോ നായകനായെത്തി കേരളമെങ്ങും തരംഗമായി മാറിയ തല്ലുമാലയുടെ പ്രോമോ സോങ് ആയിരുന്നു ‘എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ’. മണവാളൻറേം ബീപാത്തുന്റേം പാട്ടുകളെല്ലാം യൂട്യുബിലും ഇൻസ്റ്റാഗ്രാം റീലിസിലും വൻഹിറ്റായി മാറിയിരിക്കയാണ്.

എന്നാൽ തല്ലുമാല കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും സിനിമയിൽ  ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ച പാട്ടായിരുന്നു പ്രോമോ സോങ്.

ചടുലതാളത്തിനൊപ്പിച്ച് മലബാറിന്റെ ഭാഷാശൈലിയില്‍ കോർത്തിണക്കിയ ‘എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ’ എന്നു തുടങ്ങുന്ന മണവാളന്‍ തഗ്ഗ്. തല്ലുമാലയുടെ പ്രമോ സോങ്ങായ ഈ പാട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റീലുകളിലും യൂട്യൂബിലും ട്രെന്‍ഡിങ്ങായും തുടരുകയാണ്. കേരളക്കരയെ ഇളക്കിമറിച്ച ഈ പാട്ടിന് പിന്നില്‍  ഹിപ്ഹോപ് ഗായകന്‍ ഡബ്സീയും, റാപ്പര്‍ എസ് എയും ബേബി ജീനുമാണ്.

മണവാളന്‍ തഗ്ഗ് ഒരു പ്രമോഷനല്‍ ട്രാക്കായി ചെയ്തതിനാലാണ് സിനിമയില്‍ കാണാഞ്ഞത്. സിനിമയുടെ സെന്‍സറിങ്ങും മറ്റും കഴിഞ്ഞ ശേഷമാണ് ടീം ഈ പാട്ട് കേള്‍ക്കുന്നത്. ഏകദേശം പത്തു ദിവസം കൊണ്ട് ചെയ്തെടുത്ത ട്രാക്കാണിത്.

പാട്ടിന്‍റെ നാലു വരി  ആദ്യമേ എഴുതി വെച്ചിരുന്നു . അത് തല്ലുമാല ടീമിലെ ഒരാള്‍ കേള്‍ക്കാനിടയായി. ആദ്യം എഴുതിവച്ച മലബാറി സ്ലാങ് സംവിധായകനിൽ കണക്ട് ചെയ്തത്. എംഎച്ച്ആര്‍ ആണ് പാട്ടിന്‍റെ ബീറ്റ് ചെയ്തത്. ബീറ്റ് ചെയ്ത് കഴിഞ്ഞാണ് ഈ ഗാനം  കംപോസ് ചെയ്തത്.

ഭാഷയുടെ ബാരിയര്‍ തകര്‍ത്ത് മലബാറിന് പുറത്തുള്ളവർക്കും ഈ ഗാനം ആസ്വദിക്കാനാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. മലബാറി സ്ലാങ് പാട്ടിന് ആവശ്യമായിരുന്നു.

ആ ശൈലി എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്നതല്ല. മലബാറി പാട്ട് ചെയ്യുമ്പോള്‍ ആ സ്ലാങ്ങിനെ കൂടുതല്‍ പേരിലെത്തിക്കുക, സ്വീകാര്യത കിട്ടുകയെന്നതാണ് ഒരു കാര്യം. മലപ്പുറത്തിന്റെ ദേശീയ ഗാനം എന്ന കണ്‍സെപ്റ്റാണ് ഈ പാട്ടിലുള്ളത്. മലബാറുകാര്‍ക്ക് കണക്ടാകുന്ന പൊതുവായ ചില കാര്യങ്ങളുണ്ട്. അതൊക്കെയാണ് ഈ പാട്ടിലും പ്രതിഫലിച്ചു കാണുന്നത്.

.

Exit mobile version