OPUSLOG

വാട്ട്സ്ആപ്പ് വിൽക്കാനൊരുങ്ങി സുക്കർ ബർഗ്

ലോകത്തെ ജനപ്രിയ സമൂഹ മാധ്യമങ്ങളിൽ ഒന്നാണ് വാട്ട്സ്ആപ്പ്. ആളുകൾ മെസ്സജ് അയക്കാനും വീഡിയോ കോൾ ചെയ്യാനുമെല്ലാം വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.

നിലവിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വിൽക്കാൻ ഒരുങ്ങുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫേസ്ബുക് കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തീരുമാനം.

ഷോർട്ട് വിഡിയോ കൈമാറുന്ന ആപ്പായ ടിക്‌ടോക്കിന്റെ അപ്രതീക്ഷിത മുന്നേറ്റവും ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ച മുരടിപ്പിച്ചു. ഫെയ്‌സ്ബുക് ഇനി മെറ്റാവേഴ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതും വാട്‌സാപ്പിനെ ഒഴിവാക്കാനുള തീരുമാനത്തിന് കാരണമായിട്ടുണ്ട്.

1900 ഡോളർ നൽകിയാണ് 2014 ൽ ഫേസ്ബുക് കമ്പനി വാട്ട്സ്ആപ്പിനെ ഏറ്റെടുത്തത്. ഇതിനും മുൻപ് 2012 ൽ ഫേസ്ബുക് സ്വന്തമാക്കിയതാണ് ഇൻസ്റ്റാഗ്രാം. അന്ന് ഇൻസ്റാഗ്രാമിന്റെ വില 100 കോടി രൂപയായിരുന്നു.

എന്നാൽ 2019 ആകുമ്പോഴേക്കും  ഇൻസ്റ്റാഗ്രാം നൽകുന്ന വരുമാനം 1900 കോടി ഡോളറാണ്. എന്നാൽ വാങ്ങി 8 കൊല്ലം കഴിഞ്ഞിട്ടും വലിയ ലാഭമുണ്ടാക്കാൻ വാട്ട്സ്ആപ്പിന് ആയിട്ടില്ല.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആപ്പായി 2009 ലാണ് ബ്രയന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന് വാട്‌സാപ് തുടങ്ങുന്നത്. വാട്ട്സ്ആപ്പിന് തുടക്കത്തിൽ മാസവരി ഉണ്ടായിരുന്നു,പ്രതിമാസം 99 സെന്റ്. പരസ്യങ്ങൾ ഒഴിവാക്കാൻ ആയിരുന്നു പ്രതിമാസ മാസവരി നൽകിയത്.

പിന്നീട് ഫേസ്ബുക് ഇത് വാങ്ങിയപ്പോൾ പരസ്യം നൽകാം എന്ന തീരുമാനത്തിൽ എത്തുകയും വാട്ട്സ്ആപ്പിന്റെ സ്ഥാപകരായിരുന്ന വ്യക്തികൾ അവരുടെ ജോലി ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ 2020 ൽ കമ്പനി ഇതിൽ നിന്നും പിന്നോട്ട് പോകുകയും സാധാരണ ഉപഭോക്താക്കൾക്ക് ഫ്രീ ആയി തന്നെ ആപ്പ് ഉപയോഗിക്കാം എന്ന നിലപാട് എടുത്തു.

പ്രധാനപ്പെട്ട സന്ദേശ കൈമാറ്റ ആപ്പുകളെല്ലാം ഇദ്ദേഹത്തിന് കീഴിൽ ആയതിനാൽ നിരവധി സർക്കാരുകളുടെ നോട്ടപ്പുള്ളിയാണ് താനെന്ന ബോധ്യത്തിൽ നിന്നാണ് ഈയൊരു തീരുമാനം ഉടലെടുത്തത്. അപ്പോൾ ലാഭമില്ലാത്ത വാട്ട്സ്ആപ്പിനെ വിറ്റ് ഒഴിവാക്കാം എന്ന് വിചാരിച്ചു കാണും.

എന്നാൽ എല്ലാ സന്ദേശ കൈമാറ്റ ആപ്പും ഇതുപോലെ ലാഭമല്ലാത്തത് അല്ല. ചൈനീസ് കമ്പനിയായ വിചാറ്റ് ആപ്പ് 2022 ജൂണിൽ മാത്രം 50 കോടി ഡോളർ നേടി എന്നാണ് ചില റിപോർട്ടുകൾ പുറത്തു വിടുന്നത്.

യഥാർഥത്തിൽ സുക്കർ ബർഗ് വാട്ട്സ്ആപ്പ് വാങ്ങിയത് ഫേസ്ബുക്കിന് ഒരു ഭീഷണി ആവാതിരിക്കാൻ വേണ്ടിയാണ്. കാരണം അത് കുറച്ചു കൂടി സ്വകാര്യത ഉറപ്പു വരുത്തുന്നത് കാരണം ജനങ്ങൾ അങ്ങോട്ട് ചേക്കേറുമോ എന്ന ഭയത്തിൽ നിന്നാണ് വാട്ട്സ്ആപ്പ് വാങ്ങാൻ തീരുമാനിച്ചത്.

ഫെയ്‌സ്ബുക്കിനെതിരെ അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ ഇപ്പോള്‍ നടത്തിവരുന്ന അന്വേഷണത്തില്‍ ഇതിനുള്ള തെളിവുകളുണ്ടെന്ന്  റിപ്പോര്‍ട്ടുകളുണ്ട്.

വാട്ട്സ്ആപ്പ് മാത്രമല്ല ഇൻസ്റ്റാഗ്രാമും ബലമായി വിൽക്കാനുള്ള ശ്രമമാണ്‌ എഫ്ടിസി നടത്തുന്നത്. ആപ്പുകൾ പരസ്പരം മത്സരിക്കുന്നതാണ് നല്ലത് എന്നാണ് അവരുടെ വാദം. എല്ലാം ഒരാളുടെ കൈയിൽ ഇരുന്നാൽ പുതിയ ആശയങ്ങളും ഫീച്ചറുകളും വരുന്നത് കുറയുമെന്നും അവർ അഭിപ്രായപ്പെടുന്നു.

തങ്ങള്‍ക്കും ഒരു മെസേജിങ് ആപ് വേണമെന്ന് മൈക്രോസോഫ്റ്റ് കുറച്ചുകാലമായി പറയുന്നു. അതിനാൽ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. സോഫ്റ്റ്ബാങ്ക് വാട്‌സാപ് വാങ്ങാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

വാട്‌സാപ്പിനെ റിലയന്‍സ്  ജിയോ മാര്‍ട്ടിന്റെ സൂപ്പര്‍ ആപ്പാക്കാന്‍ ഒരു ശ്രമം ഉണ്ടായിരുന്നു. അംബാനി വാട്‌സാപ് ഏറ്റെടുക്കാനുള്ള സാധ്യത ഉണ്ടോ എന്ന കാര്യം  ഇപ്പോള്‍ അപ്രവചനീയമാണ്.

അതേ സമയം ഏത് കമ്പനി ഏറ്റെടുത്താലും വരിസംഖ്യ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്. പ്രതിമാസം 50 രൂപ മുതൽ 100 വരെ വരിസംഖ്യ വരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഇങ്ങനെ വന്നാൽ എത്ര പേർ വാട്ട്സ്ആപ്പ് ഉപയോഗിക്കും എന്നത് സംശയമാണ്.വരിസംഖ്യ വരുന്നതിലൂടെ ഉപഭോക്തക്കളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് വരാൻ സാധ്യതയുണ്ട്.

Exit mobile version