OPUSLOG

ഒരു നാടിനെ മുഴുവൻ കണ്ണീരണിയിച്ച് അഫ്ര മോൾ യാത്രയായി

പ്രാർത്ഥനാ നിരതമായിരുന്ന ജനതയെ കണ്ണീരിലാഴ്ത്തി മാട്ടൂൽ സെൻട്രലിലെ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിത അഫ്ര (16) നിര്യാതയായി. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

അസുഖ ബാധിതയായി ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ രണ്ടു ദിവസം മുമ്പാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലക്ക് മാറ്റിയത്.

അഫ്രക്ക് സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതക രോഗമാണെന്ന് നാലാം വയസ്സിലാണ് കണ്ടെത്തിയത്. രണ്ടു വയസായ അനുജൻ മുഹമ്മദിനു ഇതേ രോഗം സ്ഥീരീകരിച്ചതോടെ കുഞ്ഞനിയന് ചികിത്സക്ക് 18 കോടി രൂപയുടെ കാരുണ്യം തേടി ചക്ര കസരയിലിരുന്ന് അഫ്ര 2021 ജൂണിൽ ലോകത്തോട് നടത്തിയ കാരുണ്യാഭ്യർത്ഥനയിൽ പെയ്തിറങ്ങിയത് 46 കോടി 78 ലക്ഷം രൂപയാണ്.

കണ്ണൂർ മാട്ടൂൽ സ്വദേശിയായ അഫ്രയെ ലോകം ശ്രദ്ധിക്കുന്നത് തന്റെ കുഞ്ഞനിയന് വേണ്ടി സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. ഒരു കുടുംബത്തിൽ രണ്ടു പേർക്ക് ഇത്തരം ജനിതക രോഗം വന്നതിലൂടെ തളർന്ന ആ കുടുംബത്തിന് ആശ്വാസമായിരുന്നു അഫ്രയുടെ വീഡിയോ.

അഫ്രക്കും അനിയനും മാത്രമല്ല ഈ ജനിതകരോഗം ബാധിച്ച ഒരുപാട് പേർക്ക് അഫ്രയുടെ വീഡിയോ ഗുണകരമായിരുന്നു. ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുതെന്നു പറഞ്ഞ അഫ്രയുടെ വാക്കുകൾ നാട് ഒന്നായി ഏറ്റെടുത്തു.

അനിയനും അഫ്രക്കുമുള്ള ചികിസ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ഇതറിഞ്ഞ ഒരുപാട് ആളുകൾ സഹായ വാഗ്ദാനവുമായി വന്നിരുന്നു.കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ ആർ ബിന്ദു നേരിട്ടെത്തി വീൽ ചെയർ സമ്മാനിച്ചിരുന്നു.

ഒരുനാട് മുഴുവൻ പ്രാർത്ഥനയോടെ അഫ്രക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാൽ. എല്ലാവരെയും സങ്കട കടലിൽ താഴ്ത്തി കൊണ്ടാണ് അഫ്രയുടെ മരണ വാർത്ത പുറത്തു വന്നത്.

Exit mobile version