OPUSLOG

വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഇനി നിങ്ങളെ വിഷമിപ്പിക്കില്ല,ആരുമറിയാതെ അവിടെ നിന്നിറങ്ങി വരാം

ഇന്ന് വാട്ട്സ്ആപ്പ് ഉപയോഗിക്കാത്തവർ വിരളമാണ്.നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ആയി ഏവരും തന്നെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.എന്നാൽ വാട്ട്സ്ആപ്പ് ചിലപ്പോൾ എല്ലാം നമുക്ക് തലവേദനയും ആകാറുണ്ട്.കാരണം എല്ലാവരുടെ വാട്ട്സ്ആപ്പിലും നിരവധി ഗ്രൂപ്പുകൾ ഉണ്ടാകും.

ചിലത് നമുക്ക് പ്രിയപ്പെട്ട ഗ്രൂപ്പുകൾക് എന്നാൽ ചിലത് തീരെ താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളും ആവാം.ഒരുപാട് മെസ്സേജുകൾ വന്നും ഫോട്ടോസ് വന്നും ഫോണിലെ മെമ്മറിയെ വരെ ഇത്തരം ഗ്രൂപ്പുകൾ ഇല്ലാതാക്കുന്നു.നമുക്ക് ആഗ്രഹം ഉണ്ടെങ്കിൽ  കൂടി ഒരു ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകുമ്പോൾ മറ്റുള്ളവർ കാണുമല്ലോ എന്ന കാരണത്താൽ നമ്മളിൽ പലരും അത് ചെയ്യാറില്ല.എന്നാൽ ഇനി അത്തരം ആശങ്കകളോട് വിട പറയാം.

വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചറിൽ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയാലും മറ്റ് ഗ്രൂപ്പ് അംഗങ്ങൾ അറിയാതിരിക്കാനുള്ള സംവിധാനമുണ്ട്.മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.

ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്.വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും പുറത്തുപോയാൽ കാണാൻ കഴിയൂ.എന്നാൽ ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല.

 നിലവിൽ ഗ്രൂപുകളിൽ നിന്ന് ലെഫ്റ്റ് ആയാൽ മറ്റു ഗ്രൂപ്പ് അംഗങ്ങൾ അറിയുന്നുണ്ട്.എന്നാൽ ഇനി വരുന്ന പുതിയ വാട്ട്സ്ആപ്പ് ഫീച്ചറിൽ ഇത് ഒഴിവാക്കും.

വാട്ട്സ്ആപ്പിന്റെ ആൻഡ്രോയിഡ്,ഐഒഎസ് വേർഷനുകളിൽ പുതിയ ഫീച്ചർ ലഭ്യമാകും എന്നാണ് സൂചന.എന്നാൽ ഈ ഫീച്ചർ ആദ്യം ഡെസ്‌ക്‌ടോപ് ബീറ്റയിൽ വരുമെന്നാണ് റിപ്പോട്ടുകൾ പറയുന്നത്.

Exit mobile version